പ്രതിക്ഷേധങ്ങൾ ഉയരട്ടെ…

ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പോലീസ് ചീഫ് മുമ്പാകെ മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ ഇടക്കുന്നം പൂക്കോയ്ക്കൽ വീട്ടിൽ വി.രാജേന്ദ്രൻ സമർപ്പിക്കുന്ന പരാതി.

 എതിർകക്ഷി

പ്രിന്റർ ആന്റ് പബ്ലിഷർ
മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്,
കോഴിക്കോട്
സർ,
വിഷയം: മത-സാമുദായിക വികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെയുള്ള പരാതി സംബന്ധിച്ച്.

ഞാൻ അടിയുറച്ച ഹിന്ദുമത വിശ്വാസിയും വിശ്വകർമ്മ സമുദായംഗവുമാണ്. ഞാനും മറ്റുള്ളവരും അടക്കമുള്ള ലക്ഷക്കണക്കിന് വിശ്വകർമ്മജരും ഇതര ഹിന്ദു സമുദായങ്ങളിലെ ബഹുഭൂരിപക്ഷം ആളുകളും വർഷങ്ങളായി പണം കൊടുത്തു വാങ്ങി വായിക്കുന്ന ദിനപ്പത്രമാണ് എതിർകക്ഷി അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി. ലക്ഷക്കണക്കിന് കോപ്പികളുളള ടി പ്രസിദ്ധീകരണം അടുത്ത കാലത്ത് ഹിന്ദുക്കളായ നായർ സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിൽ ” മീശ ” എന്ന നോവൽ പ്രസിദ്ധീകരിച്ച് നായർ സമുദായം അടക്കമുള്ള ഹിന്ദു ജനതയെ വളരെയേറെ വേദനിപ്പിച്ചിരുന്നു.

ഇതേ രീതിയിൽ തന്നെ മാതൃഭൂമി ദിനപ്പത്രം 15-09-2019 ൽ അച്ചടിച്ചിറക്കിയ വാരാന്തപ്പതിപ്പിൽ (പേജ് – 3) “ഇവർ പുഴ പോലെ ഒഴുകി മറഞ്ഞവർ ” എന്ന തലക്കെട്ടിൽ ആലംകോട് ശ്രീ.ലീലാകൃഷ്ണൻ എന്നയാൾ എഴുതിയ ലേഖനത്തിൽ “പറയിപെറ്റ പന്തിരുകുലത്തിൽ “പിറന്നതായി ചരിത്രത്തിലും ഐതീഹൃത്തിലും പരാമർശിക്കുന്ന ഉളിയന്നൂർതച്ചൻ (പെരുന്തച്ചൻ ) ക്രിസ്ത്യാനിയാണെന്ന് പ്രസിദ്ധീകരിച്ചു കാണുന്നു. ഭാരത ചരിത്രത്തിലെ പ്രസിദ്ധനായ വിക്രമാദിത്യ ചക്രവർത്തിയുടെ സദസ്സിൽ വിശ്വമഹാകവി കാളിദാസന്റെ സമകാലികനായും പണ്ഡിത സഭയിലെ “നവരത്നങ്ങളിൽ “ഒരാളായും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള വരരുചിയുടെ പന്ത്രണ്ടു മക്കളിൽ ഒരാളായ മഹാത്മാവാണ് വാസ്തു ശാസ്ത്രനിപുണനായി ഐതീഹ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പെരുന്തച്ചൻ. (ഐതീഹൃമാല -ഡി.സി.ബുക്ക് സ്, കോട്ടയം, പേജ് – 57) അദ്ദേഹം ക്രിസ്ത്യാനിയായിരുന്നുവെന്ന മറ്റൊരാളിന്റെ അഭിപ്രായം അതേപടി ശ്രീ.ലീലാകൃഷ്ണൻ ബോധപൂർവ്വം തന്റെ ലേഖനത്തിൽ എഴുതിച്ചേർത്തതും മാതൃഭൂമി അതേപടി അച്ചടിച്ചതും കരുതിക്കൂട്ടി ഹിന്ദു സമുദായാംഗങ്ങളായ ഞാൻ അടക്കമുള്ള ലക്ഷക്കണക്കിന് വിശ്വകർമ്മ സമുദായംഗങ്ങളെയും മറ്റുള്ളവരേയും വേദനിപ്പിക്കാനും ഞങ്ങളുടെ മതവിശ്വാസത്തേയും സാമുദായികമായ മഹത്വങ്ങളേയും, വികാരങ്ങളേയും വ്രണപ്പെടുത്തുന്നതിനും വേണ്ടിയാണെന്നന്ന് ഞാനും എന്നേപ്പോലെയുള്ള ഭാരതത്തിലെ കോടിക്കണക്കിന് ഹിന്ദുക്കളായ വിശ്വകർമ്മജരും മറ്റുള്ളവരും കരുതുന്നു. പ്രപഞ്ചസൃഷ്ടാവായി ഋഗ്വേദം പോലെയുള്ള വേദ ഗ്രന്ഥങ്ങളിൽ സ്തുതിക്കുന്ന വിശ്വകർമ്മാവിൽ നിന്നാവിർഭവിച്ച മഹത്വമാർന്ന ജനതയാണ് വിശ്വകർമ്മജരെന്നും ,അവരാണ് ലോക സംസ്ക്കാരങ്ങളും ,പൗരാണികമായ വിശ്വവിദ്യാലയങ്ങളും പടുത്തുയർത്തിയതെന്നും ഞാൻ അടക്കമുള്ള ബഹുഭൂരിപക്ഷം ഹിന്ദുക്കളും, വിശ്വകർമ്മ സമുദായ അംഗങ്ങളും സഹസ്രാബ്ദങ്ങളായി അടിയുറച്ചു വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തു വരുമ്പോഴാഴാണ് മാതൃഭൂമി ദിനപ്പത്രം വാരാന്തപ്പതിപ്പിൽ ഇപ്രകാരമുള്ള ഒരു ഫുൾ പേജ് ലേഖനം പ്രസിദ്ധീകരിച്ച് ഞാൻ അടക്കമുള്ള ഹിന്ദുമതത്തിലെ വിശ്വകർമ്മ സമുദായംഗങ്ങളെ ബോധപൂർവ്വം വേദനിപ്പിക്കുന്നതിന് തുനിഞ്ഞിട്ടുള്ളത്.
ആയതിനാൽ എന്റെ പരാതിയിലെ എതിർ കക്ഷിയെ വിളിച്ചു വരുത്തി മൊഴിയെടുത്തും തെളിവുകൾ പ്രകാരവും കേസ്സെടുത്ത് എന്റെ പരാതിക്ക് സദയം പരിഹാരം കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
(ഒപ്പ്)
വി.രാജേന്ദ്രൻ
ഫോൺ: 9447505709

Leave a Reply

Your email address will not be published. Required fields are marked *