വിശ്വകർമ്മജരും , ദേവസ്വം ബോർഡും..

ABVM Delhi യുടെ ഒരു FB post വായിക്കുക…..

ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങൾ വിശ്വകർമജർ ബഹിഷ്കരിക്കുക… കേരളത്തിലെ ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങൾ വിശ്വകർമജർ ബഹിഷ്കരിച്ചുകൊണ്ട് ശക്തമായി രംഗത്തിറങ്ങണം. വര്ഷങ്ങളായി ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങൾ പണിയുകയും കൊത്തുപണികൾ ചെയ്തു ജീവസുറ്റ ദൈവങ്ങളായി കല്ലിൽ രൂപാന്തര പെടുത്തുകയും അവയെ മുഖ പ്രസാദം വരുത്തി ദേവി ദേവന്മാരാക്കി മാറ്റുകയും ചെയുന്ന മഹാന്മാരായ ശില്പികൾ ജീവിച്ചിരിക്കുന്ന ഭാരതത്തിൽ വിശ്വകർമജർക്കു എന്തിനീ അവഗണന? ദേവസ്വം ബോർഡ്‌കളിൽ അംഗത്വം നൽകാതിരിക്കുയും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ നിയമനങ്ങളിൽ വിശ്വകർമ്മജരെ തീർത്തും അവഗണിച്ചതിനെതിരെയും വിശ്വകർമ്മജർ ദേവസ്വം ബോർഡ്‌ അതീനതയിലുള്ള ക്ഷേത്രങ്ങൾ ശക്തമായി ബഹിഷ്‌ക്കരിക്കുക.. ദേവസ്വം ക്ഷേത്രങ്ങൾ പണിയാതിരിക്കുക, ശില്പങ്ങൾ നിർമിക്കാതിരിക്കുക, ദേവസ്വം അമ്പലങ്ങളിൽ പോകാതിരിക്കുക, നമ്മുടെ ആവശ്യങ്ങൾക്കു അധികാരിവര്ഗം കണ്ണുതുറക്കണമെങ്കിൽ ഇങ്ങനെയുള്ള സമരമാർഗം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് . പ്രാചീന സമരമുറകൾ ഉപേക്ഷിച്ചു ഒരു വിപ്ലവത്തിന് നാം തയ്യാറെടുക്കേണ്ടത് നാളത്തെ നമ്മുടെ തലമുറയ്ക്ക് ആവശ്യമാണ്. ഇതിനായി വിശ്വകര്മജരായ ക്ഷേത്ര ശില്പികൾ, ജ്യോതിഷ പണ്ഡിതന്മാർ, തച്ചു ശാസ്ത്ര വിദഗ്ധന്മാർ, ശിൽപികൾ എന്നിവരുടെ യോഗം വിളിച്ചു ഭാവികാര്യങ്ങൾ തീരുമാനിക്കേണ്ടത് നമ്മുടെ ഭാവിക്കു അത്യാവശ്യമായിരിക്കുന്നു. നായർക്കും , ഈഴവനും, പട്ടിക ജാതിക്കാർക്കും മാത്രം ദേവസ്വം ബോർഡ്‌ അംഗമാകാം എന്നത് എവിടത്തെ ന്യായം? ചിന്തിക്കു…… കാലാ കാലങ്ങളായി പട്ടികളെ പോലെ LDF ഉം UDF ഉം നമ്മെ പറ്റിക്കുന്നു…. ഉശിരുള്ളവന്റെ ചോര തിളക്കും… ഉശിരുള്ളവന്റെ മനസ് മാറ്റത്തിനായി ദാഹിക്കും…
ചിന്തിക്കു… ബഹിഷ്കരിക്കൂ ….

Opinion from a reader….. ക്ഷേത്ര നിർമാണത്തിൽ നിന്നു പൂർണമായും വിശ്വകർമജനെ ഒഴിവാക്കാൻ കഴിയുമോ…? മേൽക്കൂര നിർമാണം ഒരു ഭാഗം മാത്രം. സ്ഥാന നിർണയത്തിൽ തുടങ്ങി ശ്രീകോവിൽ, മണ്ഡപം, തിടപ്പള്ളി, വലിയമ്പലം, ബലിക്കൽപ്പുര, കൊടിമരം, ആനക്കൊട്ടിൽ തുടങ്ങി ഒരു മഹാക്ഷേത്ര നിർമ്മിതിയിൽ വിശ്വകർമ്മജന്റെ വിരൽ പതിയാതെ അത് പൂർത്തിയാകില്ല എന്ന സത്യം നാം ബോധ്യപ്പെടുക.
ഈ നിർദ്ദേശം തീർച്ചയായും പരിശോധിക്കണം. പക്വമായ ഒരു ആലോചനയും, ചർച്ചയും, നടപ്പിലാക്കാൻ കഴിയുന്ന വിധം ഒരു സമീപനവും ഈ നിർദ്ദേശത്തിൽ ഉണ്ടാകണം.
ഈ ചിന്ത വിശ്വകർമ്മജന്റെ അവകാശം ബോധ്യപ്പെടുത്താനുള്ള ഒരു തീപ്പൊരിയാകട്ടെ…..
നമ്മെ ഒഴിവാക്കുന്ന വർക്കെതിരെ, വിശ്വകർമ്മജന്റെ ദൈവീകമായ സൃഷ്ടി വൈഭവം ഇല്ലെങ്കിൽ ക്ഷേത്രം വെറും ഒരു ചൈതന്യമില്ലാത്ത നിർമിതി യായിരിക്കും എന്നും ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ ചിന്ത നടപ്പിൽ വരുത്താൻ ഒരു ചർച്ചയാകാം …

Leave a Reply

Your email address will not be published. Required fields are marked *