വിശ്വകർമ ദേവസ്വം ട്രസ്റ്റ് ..

വിശ്വകർമ്മജർ കൈകാര്യം ചെയ്തു വന്ന ശാസ്ത്ര സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും തിരുവനന്തപുരം കേന്ദ്രമായി “Artisan’s Vedic Reasearch Institute” സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നു।

ലോർഡ് വിശ്വകർമ ദേവസ്വം & എഡ്യൂക്കേഷണൽ ട്രസ്റ് (LVDET ) ഡയറക്ടർ ബോർഡ് അംഗങ്ങൾ തിരുവിതാംകൂർ രാജ കുടുംബ അംഗം ശ്രീമതി ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ കണ്ടു പദ്ധതിയെ കുറിച്ച് വിശദീകരിച്ചു।

ഭാരതത്തിലെ രാജ ഭരണകൂടങ്ങൾ ആയിരുന്നല്ലോ വിശ്വകർമ്മജരുടെ തൊഴിൽ കലാ മികവുകളെ ഏറെ സംരക്ഷിച്ചു പ്രോത്സാഹിപ്പിച്ചിരുന്നത്, ആ പാരമ്പര്യത്തിൽ നിന്നും അണുകിട മാറാതെ ആയിരുന്നു തമ്പുരാട്ടിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച പരിഗണനയും ,അംഗീകാരവും.

റിസർച്ച് ഇന്സ്ടിട്യൂട്ടിനു എല്ലാവിധ ഭാവുകങ്ങളും നേരുക മാത്രമല്ല, വിശ്വകർമ്മജർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് മുന്നോടി ആയി “വിശ്വകർമ ക്ഷേത്രം” നിർമ്മിക്കുകയും അതിനോട് അനുബന്ധിച്ചു മറ്റു സ്ഥാപനങ്ങൾ സ്ഥാപിക്കുകയും വേണം എന്ന് ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി ഉപദേശിച്ചു.

ഇതേ തുടർന്ന് നടന്ന ചർച്ചകളിൽ ആണ് “വിശ്വകർമ ദേവസ്വം” എന്ന ആശയം ഉടലെടുത്തത്.

Artisans Vedic Research Institute സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ലോർഡ് വിശ്വകർമ ദേവസ്വം & എഡ്യൂക്കേഷണൽ ട്രസ്റ് (LVDET ) കേന്ദ്ര സർക്കാരിന് സമർപ്പിച്ചു .

– T S Hari Shankar

Leave a Reply

Your email address will not be published. Required fields are marked *