ഭക്തി വിറ്റ് പണം തട്ടുന്നവർ ..

അമ്പലങ്ങളിലെ സപ്‌താഹങ്ങളും, പൊങ്കാലയും സദ്യയും, ആന എഴുന്നെള്ളിപ്പും, വെടിക്കെട്ടും എത്രയും വേഗം നിർത്തണം. ദൈവത്തിന്റെ പേരിൽ പരസ്യം ചെയ്തു പൊങ്കാലയും, ഐശ്വര്യ പൂജയും നടത്തുന്നത് ഭക്തിയുടെ പേരിലുള്ള വൻകിട കച്ചവടവും ചൂഷണവും തട്ടിപ്പുമാണ്. ഇപ്പോൾ എല്ലായിടത്തും പൊങ്കാലയുടെ കാലമാണ്. ഇതു കൊണ്ട് അന്തരീക്ഷം മലിനമാക്കുന്നു. ചിലർ കോടികൾ ഉണ്ടാക്കുന്നു. സപ്‌താഹത്തിനു പോയി വെയിലത്ത് ക്യു നിന്ന് ചോറുണ്ടാൽ ഒരു പുണ്യവും കിട്ടില്ല. സപ്‌താഹ ആചാര്യന്മാരിൽ ചിലർ ഒഴികെ ബഹുഭൂരിപക്ഷവും വ്യാജന്മാരാണ്. ഇവർക്കു ഭഗവത്ഗീതയോ, വേദോപനിഷത്തോ, ഭഗവതമോ, രാമായണമോ അറിയില്ല. ഇവർ പറയുന്നത് പോലെ കുചേല വേഷം കെട്ടിയാലും രുഗ്മണി സ്വയംവരം നടത്തിയാലും ഒരു പ്രയോജനവുമില്ല. ഇവരുടെ ചൂഷണം ഹിന്ദുക്കൾ തിരിച്ചറിയണം. ചിലരുടെ പ്രഭാഷണം ശ്രദ്ധിക്കുക. ” അമ്പലത്തിൽ സ്വർണം കൊടുക്കുക, cement, ഇഷ്ടിക, ടൈൽ എന്നിവ വാങ്ങികൊടുക്കുക ആചാര്യന്റെ ദക്ഷിണ മറക്കാതിരിക്കുക, അടുത്ത വർഷവും അയാളെ തന്നെ വിളിച്ചു സപ്താഹം നടത്തുക, എന്നിവയാണ് പ്രധാനപ്പെട്ട ആചാര്യ നിർദേശങ്ങൾ. ആചാര്യനാകാൻ ഒരു മുതല്മുടക്കും വേണ്ട. കുറച്ചു താടിയും മുടിയും വളർത്തി ഗോദ്‌റെജ്‌ ഡൈ അടിക്കണം. രണ്ടു മൂന്നു കസവു നേര്യതു വേണം. അത് മിക്കവാറും അമ്പലക്കാർ കൊടുക്കും. പിന്നെ കുറെ രുദ്രാക്ഷം കൂടി ഉണ്ടെങ്കിൽ വളരെ നല്ലതു. ഇതൊന്നും ഹിന്ദു സംസ്കാരമല്ല. ഇതൊക്കെ മഹത്തായ ഈ വേദ സംസ്‌കൃതിയെ പരസ്യമായി മറ്റുള്ളവർക്ക് അവഹേളിക്കാൻ വഴി ഒരുക്കുകയാണ്. ആരാധനാലയങ്ങൾ കേന്ദ്രമാക്കി നടത്തുന്ന ഈ തട്ടിപ്പുകൾക്കെതിരെ ഹിന്ദുക്കൾ ഉണരുക. നിങ്ങൾ ഭഗവത്ഗീത പഠിക്കുക, ഭാഗവതവും, രാമായണവും വായിക്കുക, പറ്റുമെങ്കിൽ വേദവും ഉപനിഷത്തുകളും, സംസ്കൃതവും പഠിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടികളെ ഇതെല്ലാം പഠിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുക, അതിനു അർഹത ഉള്ളവരെ കണ്ടു ഉപദേശം തേടുക. കുട്ടികൾക്ക് സ്വാമി വിവേകാനന്ദനെ മാത്രം പരിചയപ്പെടുത്തിയാൽ അവർ ഉന്നതി പ്രാപിക്കും. ഏത് മന്ത്രവും സ്വന്തമായി ഉപാസിച്ചാൽ നല്ല ഫലം ഉണ്ടാകും. അതിനു ഒരു സപ്താഹ ആചാര്യന്റെയും കാലിൽ വീഴേണ്ട. ദൈവത്തെ മനസിലാക്കാൻ ശ്രീ രാമകൃഷ്ണദേവൻ, ശാരദാദേവി, സ്വാമി വിവേകാനന്ദൻ, നാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഉപദേശങ്ങൾ വായിക്കുക. മാതാ അമൃതാനന്ദമായി ദേവി, ശ്രീ ശ്രീ രവി ശങ്കർ ജി,എന്നിവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. U ട്യൂബിൽ നിന്ന് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണങ്ങൾ കേൾക്കുക.പറ്റുമെങ്കിൽ ചിന്മയാനന്ദസ്വാമിജിയുടെ ഗീതാ പ്രഭാഷണം കിട്ടുമെങ്കിൽ കേൾക്കുക. Dr. N. ഗോപാലകൃഷ്ണന്റെ പ്രഭാഷണങ്ങൾ ഇപ്പോൾ സി. ഡി. ആയി കിട്ടുന്നുണ്ട്. ഇതും വളരെ അറിവ് നൽകും. ഇനിയെങ്കിലും ഹിന്ദുക്കൾ അവനവന്റെ മഹത്വം അറിഞ്ഞു ജീവിക്കണം. അതിനു തട്ടിപ്പുകാരുടെയും ചൂഷകന്മാരുടെയും, ഭക്തി വിറ്റ് പണം തട്ടുന്നവരുടെയും പിന്നാലെ പോകരുത്. ഞാൻ ഹിന്ദുവാണെന്നും, ലോകത്തിലെ ഏറ്റവും മഹത്തായ ഒരു സംസ്കാരത്തിന്റെ ഭാഗമാണ് ഞാനെന്നും അഭിമാനത്തോടെ പറയുക. പരിഹാസ്യമായ അനാചാരങ്ങളെ വേരോടെ പിഴുതെറിയുക. വന്ദേമാതരം.

ശ്രീ ജയരാജൻ അയച്ചുതന്നത്

Leave a Reply

Your email address will not be published. Required fields are marked *