വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റി

പുല്ലൂർ വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റി ആറാം വാർഷികം ആഘോഷിച്ചു .രാവിലെ പതാക ഉയർത്തിയ ശേഷമുള്ള പൊതുയോഗത്തിൽ ശ്രീമതി വിജയം ടീച്ചറുടെ അദ്ധ്യക്ഷതയിൽ ശ്രീ രാജീവ് സപര്യയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സംഘം സെക്രട്ടറി ശ്രീ രാജേഷ് സ്വാഗതവും വൈദിക താന്ത്രിക ആചാര്യനായ മോളൂർ ശശികുമാര ശർമ്മ ഉദ്ഘാനവും തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണവും നടത്തി. വിശ്വകർമജർ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾക്ക് മുക്തി നേടാനുള്ള കേന്ദ്ര സംസ്ഥാന പദ്ധതികൾക്ക് മാർഗ്ഗ നിർദ്ദേശവു മായി നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ പ്രസിഡൻറ് ശ്രീ രവി ചേർപ്പ് പ്രഭാഷണം നടത്തി.അറുപത് വയസ്സ് കഴിഞ്ഞ സംഘ അംഗങ്ങൾക്ക് കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ഉപയോഗ ശൂന്യ മായി കിടക്കുന്ന മുടിച്ചിറ ശുദ്ധജല സ്രോതസ് ജനങ്ങൾക്ക് ഉപയുക്തമാക്കി തരണമെന്ന് അധികാരികളെ അറിയിക്കുമെന്ന ശ്രീമതി സിന്ധു ഗോപാലൻ പ്രമേയം അവതരിപ്പിച്ചു.സംഘം വൈസ് പ്രസിഡന്റ് ശ്രീ രവീന്ദ്രനാഥ് ആചാരി റിപ്പോർട്ട് അവതരണവും ഖജാൻജി ശ്രീ അരുൺ ആചാരി കണക്ക്‌ അവതരണവും നടത്തി. കഴിഞ്ഞ വർഷം ദിവംഗത
രായ അംഗങ്ങളെ കമ്മിറ്റി മെമ്പർ ശ്രീ രാജേഷ് പി.ആർ അനുശോചിച്ചു. വർണശബളമായ ഘോഷയാത്രക്കും അന്നദാനത്തിനും ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സംസ്ഥാന ജില്ലാ ഉപജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചതിനു ശേഷം സംഘത്തിന്റെ നിറ സാന്നിധ്യമായ രക്ഷാധികാരി ശ്രീ എ.കെ.ഗോപാലൻ നന്ദി പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *