ചാലക്കുടി സഹകരണ സംഘം…

പോരാട്ടം അവസാനിക്കുന്നില്ല’ വിശ്വകർമ്മജന്റെ കാണാത്ത ശക്തിയും കേൾക്കാത്ത ശബ്ദവും തിരിച്ചറിഞപ്പോൾ അന്തിമ വിജയം നേടി ചാലക്കുടി സാങ്കേതിക സഹകരണ സംഘം ലിക്വിഡേഷൻ നടപടികൾ നിർത്തിവെക്കാനും ചാലക്കുടി ഹൃദയഭാഗത്ത് 49 സെന്റ് ഭൂമിയിൽ വ്യവസായ സംരംഭം പുന:രാംരഭിക്കാനും തീരുമാനിച്ചിരിക്കുന്നു. ചാലക്കുടി നഗരസഭ അനധികൃതമായി കയ്യേറി വസ്തു തട്ടിയെടുക്കാനും, ഭൂമാഫിയകൾക്ക് കൊള്ളയടിക്കാനും അവസരമൊരുക്കിയ ജനപ്രതിനിധികൾക്ക് കടുത്ത തിരിച്ചടി നൽകി കൊണ്ട് വിശ്വകർമ ജന്റെ അഭിമാനം ഉയർത്തിപ്പിക്കുവാൻ വേണ്ടി പോരാടിയ മുഴുവനാളുകളെയും പ്രത്യേകം അഭിനന്ദിക്കുന്നു തുടർന്നുള്ള പ്രവർത്തനത്തിലും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ടി.എൻ.രാജൻ
ചെയർമാൻ
സംരക്ഷണ സമിതി

ചാലക്കുടി സാങ്കേതിക സഹകരണ സംഘം ലിമിറ്റഡ് 3458 ലിക്വിഡേഷൻ നടപടികൾ നിർത്തിവെച്ചതിനെ തുടർന്ന് വ്യവസായ സംരംഭം പുന:രാം രഭിക്കും.
2020 ജനുവരി 23 നു ചാലക്കുടി വി.എസ്.എസ് ഹാളിൽ ചേർന്ന സംരക്ഷണ സമിതി യോഗത്തിൽചെയർമാൻ ശീ.ടി.എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ശ്രീ.ബിജു കാതിക്കുടം റിപ്പോർട്ട് അവതരിപ്പിച്ചു.
1)സാങ്കേതിക സഹകരണ സംഘം ലിക്വിഡേഷൻ നടപടികൾ നിർത്തിവെക്കുകയും, വ്യവസായ സംരംഭം പുന:രാരംഭിക്കുവാൻ 5 മാസം സമയം അനുവദിക്കുകയും ചെയ്ത വ്യവസായ – വാണിജ്യ വകുപ്പ് റജിസ്ട്രാ റെയും, ഡയറക്ടറേയും യോഗം പ്രത്യേകം അഭിനന്ദനം അറിയിച്ചു.
2) ‘ചാലക്കുടി സാങ്കേതിക സഹകരണ സംഘം വിശേഷാൽ അടിയന്തിര പൊതുയോഗം 2020 ജനുവരി 26 രാവിലെ 10ന് ചാലക്കുടി ഹിൽവേ ഹാളിൽ വെച്ച് നടത്തുന്നതിനു് പ്രസിഡണ്ട് ശ്രീ.ശിവദാസനെ ചുമതലപ്പെടുത്തി.
3) വ്യവസായ സംരംഭങ്ങൾ പുന:രാംരഭിക്കുന്നതിനും, അടിയന്തിര സ്വഭാവമുള്ള പ്രവർത്തനങ്ങൾക്കുമായി 15 പേരടങ്ങിയ ഹൈപപ്പർ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
4) സംരക്ഷണ സമിതി ഫണ്ട് .
വ്യവസായ പുന:രാംഭ പ്രവർത്തനാവശ്യമായ ഫണ്ട് ശേഖരണം ഫെബ്രുവരി 1 മുതൽ ആരംഭിച്ച് മാർച്ച് 30നകം അവസാനിപ്പിക്കും.
അംഗങ്ങൾ, സ്വജനങ്ങൾ, സുഹൃത്ത് ബന്ധങ്ങൾ മുഖേനയും, സമ്മാന കപ്പൺ മുഖേനയും ധനസമാഹരണം നടത്തും.
യോഗത്തിൽ ടി.എൻ ജോഷി., പ്രസിഡണ്ട് ശിവദാസ്.എ.ഇ.കുമാരൻ, തുടങ്ങിയവരും, വിശ്വകർമ്മ സംഘടനാ നേതാക്കളും പ്രസംഗിച്ചു.
സ്നേഹാദരങ്ങളോടെ
ബിജു കാതിക്കുടം
ജനറൽ കൺവീനർ
സംരക്ഷണ സമിതി

Leave a Reply

Your email address will not be published. Required fields are marked *