“ക്ഷ”- ഒരു പ്രപഞ്ച രഹസ്യമാണ്

🐚സംസ്കൃത ഭാഷയിലെ 51 അക്ഷരങ്ങൾ ഉത്ഭവിച്ചത് കുണ്ഡലിനീ യോഗ രൂപേണയാണ്.

മനുഷ്യശരീരത്തിലെ ഊർജ്ജ കേന്ദ്രങ്ങളായ ആറ് ആധാരചക്രങ്ങൾക്ക് (മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞാചക്രം എന്നീ ആറും) ചുറ്റും നിന്ന് വ്യത്യസ്ത എണ്ണം യോഗനാഡികൾ പുറപ്പെടുന്നു. ഓരോ നാഡിയേയും ഓരോ ഇതളായി പറയപ്പെടുന്നു.

ഓരോ ചക്രയും വ്യത്യസ്ത എണ്ണം ഇതളുകളോട് കൂടിയവയത്രെ. അതായത് ചക്രങ്ങൾക്കു ചുറ്റുമുള്ള ഓരോ ഇതളും അതാത് ചക്രകേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന ഓരോ യോഗനാഡികളെ പ്രതിനിധാനം ചെയ്യുന്നു.

ഓരോ ചക്രവും (ഊർജ്ജകേന്ദ്രം) ഓരോ താമരയുടെ രൂപത്തിൽ ചുറ്റോടുചുറ്റും യോഗനാഡികൾ അതിന്റെ ദളങ്ങളായി സ്ഥിതിചെയ്യുന്നു.

യോഗാവസ്ഥയിൽ ശ്രീകുണ്ഡലിനിശക്തി (Cosmic energy) മുകളിലേക്ക് ഉയരുമ്പോൾ ഈ നാഡികളോരോന്നും സ്പന്ദനങ്ങൾ (Vibrations) പുറപ്പെടുവിക്കുന്നു. ഒരു വീണയിൽ ഓരോ തന്ത്രിയും ഓരോ നാദം പുറപ്പെടുവിക്കുന്നത് പോലെ ഓരോ ചക്ര കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന ഓരോ നാഡിയും യോഗാവസ്ഥയിൽ ഓരോ വ്യത്യസ്ത തരം സ്പന്ദനങ്ങൾ പുറപ്പെടുവിക്കുന്നു.

ഓരോ ചക്രയിൽ നിന്നും പുറപ്പെടുന്ന നാഡികളുടെ എണ്ണം മൂലാധാരത്തിന് 4 സ്വാധിഷ്ഠാനം 6 മണി പൂരകം10 അനാഹതം12 വിശുദ്ധി16 ആജ്ഞ 2 എന്നിങ്ങനെയാണ്. അങ്ങനെ ആകെ 50 ദളങ്ങൾ അഥവാ യോഗനാഡികൾ.

അങ്ങനെ എല്ലാ ചക്രങ്ങൾക്കു ചുറ്റുനിന്നും വ്യത്യസ്ത എണ്ണം നാഡികൾ പുറപ്പെടുകയും അവയോരോന്നും ആകെക്കൂടി 50 എണ്ണമാണ്.

പരാശക്തിയായ ദേവികുണ്ഡലിനി സുഷുമ്നയിലൂടെ മേൽപ്പോട്ട് ഉയരുമ്പോൾ ഉണ്ടാകുന്ന ഈ 50 വ്യത്യസ്ത സ്പന്ദനങ്ങളും (നാദം) ക്ഷ എന്ന രഹസ്യാത്മകമായ ശബ്ദവും ചേർന്നതാണ് സംസ്കൃത ഭാഷയിലെ 51 അക്ഷരങ്ങൾ.

51 മത്തെ അക്ഷരമായ ക്ഷ ഒരു പ്രപഞ്ച രഹസ്യമാണ്. ഇത് സഹസ്രാരവുമായി ബന്ധപ്പെടുത്തി പറയുന്നു.

ശബ്ദ സ്പന്ദനങ്ങളായ ഈ ഓരോ അക്ഷരവും ശ്രീകുണ്ഡലിനിയുടെ അതാത് ചക്രങ്ങളിലെ ദേവതകളുടെ മന്ത്രരൂപമാണ്.

അതിന്റെ ചുവട് പിടിച്ചാണ് ഭാരതത്തിലെ സകല ഭാഷകളും. ഭാരതീയ ഭാഷകൾക്കെല്ലാം 51 അക്ഷരങ്ങൾ ഉള്ളത് അത് കൊണ്ടാണ്.

ഭാഷാനൈഷധം ചമ്പുവിൽ 51 അക്ഷരാളീ കലിത.. എന്നു തുടങ്ങുന്ന ശ്ലോകം കൊണ്ട് ഭഗവതിയെ സ്തുതിച്ചിരിക്കുന്നതും ഇതിനാലത്രെ.. നാദാത്മികയും മന്ത്രാത്മികയുമായ അവിടുന്ന് അക്ഷരശരീരിണിയെന്ന് പറയപ്പെടുന്നത് ഈ ദിവ്യസ്പന്ദനരൂപിയായത് കൊണ്ട് കൂടിയത്രെ..

വനജകുമാർ : 9608016187

Leave a Reply

Your email address will not be published. Required fields are marked *