ഛായാഗ്രാഹകൻ ബാബുരാജ് വെൺകുളം..

Baburaj venkulam

സിനിമ – ടെലിവിഷൻ സീരിയൽ മേഖലയിലെ പേര് കേട്ട ഛായാഗ്രാഹകൻ ആണ് ബാബുരാജ് വെൺകുളം .

ദൂരദർശനിൽ, പത്തനംതിട്ട മുതൽ ശബരിമല വരെ ഉത്സവകാല ന്യൂസ് റിങ്ങറായി പ്രൊഫെഷണൽ ക്യാമറ ചലിപ്പിച്ചു തുടങ്ങിയ ഇദ്ദേഹം ആ ചാനലിലെതന്നെ ‘ജ്വാല’എന്നസീരിയലിൽ 64 എപ്പിസോഡുകൾ, വിപണി’എന്ന ജന സമ്പർക്ക പ്രോഗ്രാം എന്നിവക്ക് ക്യാമറ മാൻ.

ശേഷം സൂര്യാTV യിൽ ‘പൊൻപുലരി’എന്ന പരിപാടിക്ക് ആയിരം എപ്പിസോഡുകൾ, ആ ചാനലിൽ തന്നെ
ഏഴിലംപാല’എന്ന സീരിയലിനും ഛായാഗ്രാഹകനാകുകയും ചെയ്തു.
തുടർന്ന് ദുബായ് ചാനലുകളിലേക്ക് ചേക്കേറിയ ഇദ്ദേഹം ദുബായിലെ
മിഡിലീസ്റ്റ്” ചാനലിന്റ ചീഫ് ക്യാമറാമാനായി. അവിടെ തന്നയുള്ള ജീവൻ TV,യിലും lnfinity TVയിലും സേവനമനുഷ്ഠിച്ചു.
ഇവയിൽ Infinity യിൽ 9-വർഷം ക്യാമറ കൈകാര്യംചെയ്ത 16-പേരിൽ ഒരേയൊരു മലയാളിയായിരുന്നു. ഇതിലെ പ്രധാന പ്രോഗ്രാമുകളായ ക്യാമിൽറൈസ്, ഹോഴ്സ്റൈസ്, ഇന്റർനാഷണൽ ബ്യൂട്ടി കോൺടെസ്റ്റ് തുടങ്ങിയവ.
ഒമാൻ ഭരണാധികാരിയിൽ നിന്നുമുള്ള പുരസ്‌കാരം,ജോയ് ആലുക്കാസ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇദ്ദേഹം ഛായാഗ്രഹണം നിർവ്വഹിച്ച ഡോക്യൂമെന്ററികളിൽ
ഓച്ചിറ ക്ഷേത്രത്തെ കുറിച്ച് ദൂരദർശനു വേണ്ടി ചെയ്ത “പടനിലംകാക്കുന്ന പരബ്രഹ്മം”വളരെയേറെ ശ്രെദ്ധ പിടിച്ചുപറ്റിയവയിൽ ഒന്നാണ്.
നാട്ടിൽ ധാരാളം ടെലിഫിലിമുകളും, ആൽബങ്ങളും ഈ കലാകാരന്റെ ക്യാമറാ കണ്ണുകളാൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ “ഈയാംപാറ്റ”എന്ന സിനിമക്ക് അസോസിയേറ്റായി സിനിമയിൽ സജീവമായി തുടങ്ങിയ എന്റെ ഈ നാട്ടുകാരന് എല്ലാവിധ ഭാവുകങ്ങളും, വിജയാശംസകളും നേരുന്നു.

Report : ഷാജി ശാസ്താംവിള

Leave a Reply

Your email address will not be published. Required fields are marked *