വെൺകുളം മണി അന്തരിച്ചു.

*വെൺകുളം മണി അന്തരിച്ചു.*
ചടങ്ങുകൾ 31ന് രാവിലെ 11മണിക്ക് വേളാവൂരിൽ.

വെൺകുളത്തിന്റെ പേര് മുൻപിൽ ചേർത്ത ആദ്യ നാടക കലാകാരൻ. ഒട്ടനവധി പ്രമുഖർക്ക് വേണ്ടി നാടകം എഴുതുകയും സംവിധാനം ചെയ്തിട്ടുണ്ട്. നാല്പത്തിയഞ്ചു വർഷങ്ങളോളം പ്രവാസജീവിതം.
യു എ ഇ യിലെ കലാ സാംസ്കാരിക രംഗത്ത് ഒരു കാലത്തു നിറഞ്ഞു നിന്ന പ്രവാസി കവി.
വെൺകുളം മണി കഴിഞ്ഞ ദിവസം വെളുപ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചു നിര്യാതനായി. നിരവധി കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ശ്രീ അടൂർ ഗോപാലകൃഷ്ണനെ ആദരിച്ചപ്പോൾ ..

ഓർമ്മ കുറിപ്പിൽ നിന്ന് ….

കവി, കഥാകാരൻ,നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, പ്രവാസി വ്യവസായി തുടങ്ങി സമസ്ത മേഖലയിലും മിന്നിത്തിളങ്ങിയ കലാ സാഹിത്യ ബോധമുള്ള കനകതാരം.

17ാം വയസ്സിൽ സ്വതന്ത്ര ജീവിതത്തിന് തുടക്കം. ഒപ്പം കലാ പ്രവർത്തനങ്ങളിലും സജീവമായി കലാനിലയം സ്ഥിരം നാടക വേദിയിലെ നടനായി. അന്നത്തെ അദ്ദേഹത്തിന്റെ ദാരിദ്ര്യം പ്രവാസ ജീവിതം നയിക്കുവാൻ പ്രേരിതനായി, നാല് പതിറ്റാണ്ടത്തെ പ്രവാസം. ഒടുവിൽ സ്വന്തം സ്ഥാപനത്തിൽ ജോലിനൽകി ഒരുപിടി കുടുംബത്തിന്റെ അത്താണി.

വീണുകിട്ടുന്ന വിശ്രമ വേള കളിൽ നാടക അഭിനയത്തിലും സംവിധാനത്തിലും എഴുത്തിലും പത്ര പ്രവർത്തനത്തിലും ആകൃഷ്ടനായി. ഒട്ടനവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ടങ്കിലും കവിതാ രചനയായിരുന്നു ഇഷ്ടപെട്ട സാഹിത്യരംഗം.

വെൺകുളം മണി എന്ന തൂലികാനാമത്തിലായിരുന്നു സൃഷ്ടികൾ മുഴുവൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പതിവായി എഴുതാറുള്ള ഇദ്ദേഹം. നാട്ടിലും വെളിനാട്ടിലും സാംസ്‌കാരിക രംഗങ്ങളിലെ സജീവ പങ്കാളിത്തം.

പ്രവാസികവിയുട പ്രഥമ പ്രസിദ്ധീകരണം 2004-ലെ “മോഹം”എന്ന കവിതാസമാഹാരമാണ്. കൂടാതെ ഒട്ടനവധി കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതിൽ 31കവിതകൾ ഉൾപ്പെടുന്ന “ലക്ഷ്യം” എന്ന സമാഹാരം ഏറെ ശ്രെദ്ധിക്കപെട്ടവയിൽ ഒന്നാണ്. ഈ പുസ്‌തകത്തിന്റെ അവതാരികയിൽ കേരളത്തിലെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രേമുഖർ അടിക്കുറുപ്പെഴുതിയതിൽ
ശ്രീ. ONV യുടെ വരികൾ കടമെടുക്കുന്നു ഞാൻ.

“ഭൂമിയിൽ വന്നു പിറന്നുപോയാൽ
ദുഃഖങ്ങളേറെ സഹിച്ചിടേണം “

എന്ന സത്യത്തിന്റെ ഉള്ളുതോട്ടു കാട്ടാൻ കഴിഞ്ഞ തൂലികയുടെ ഉടമസ്ഥൻ…

പൂർണ്ണമായ നാമധേയം.കാർത്തികേയൻ ആചാരി.

Report : ഷാജി ശാസ്താംവിള

Leave a Reply

Your email address will not be published. Required fields are marked *