കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് – ധർണ.

കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ്
(ഐ എൻ ടി യു സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 12.2.2020 ബുധനാഴ്ച്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ #കൂട്ടധർണ്ണ നടത്താൻ തീരുമാനിച്ചിരിക്കുന്നു.KTAC സംസ്ഥാന പ്രസിഡന്റ് PR അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണാ സമരം മുൻ മുഖ്യമന്ത്രിയും AICC ജനറൽ സെക്രട്ടറിയുമായ ശ്രീ.ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

ആവശ്യങ്ങൾ :

1.പരമ്പരാഗത തൊഴിൽ സമൂഹമായ വിശ്വകർമ്മജർക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ സംബന്ധിച്ച ധവളപത്രം ഇറക്കുക.
2.വിശ്വകർമ്മജരോടുള്ള അവഗണന അവസാനിപ്പിക്കുക.

3.മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ പിന്നോക്കക്കാർക്ക് സംവരണ നിയമം കൊണ്ടുവരിക.

4.ദേവസ്വം ബോർഡുകളിൽ വിശ്വകർമ്മജർക്ക് സംവരണം അനുവദിക്കുക.
5.പ്രീമെട്രിക് സ്കോളർഷിപ്പിൽ വിശ്വകർമ്മ വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക.

6.പി എൻ ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുക.
7.ആർട്ടിസാൻസ് ക്ഷേമ വകുപ്പ് രൂപീകരിക്കുക.
8.സഹകരണ ബാങ്കുകളിലും,KSFE യിലും മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ ഗോൾഡ് അപ്രൈസർമാരെ സ്ഥിരപ്പെടുത്തുക.
9.10 HP വരെയുള്ള മോട്ടോർ ഉപയോഗിച്ച് തടിപ്പണി ചെയ്യുന്നതിന് ഫോറസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ NOC വ്യവസ്ഥകളിൽ നിന്നും പരമ്പരാഗത തൊഴിൽ സമൂഹമായ വിശ്വകർമ്മജരെ ഒഴിവാക്കുക.
10.പരമ്പരാഗത തൊഴിൽ സമൂഹമായ വിശ്വകർമ്മജരുടെ 2 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതി തള്ളുക.

  1. 2021 ലെ സെൻസസ് ജാതി അടിസ്ഥാനത്തിലാക്കുക.
  2. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്,വിശ്വകർമ്മജരുടെ സമൂലമായ മാറ്റത്തിനും, അവസരസമത്വത്തിനും,സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനായുള്ള ഈ ധർണ്ണാ സമരത്തിലേക്ക്, വിശ്വകർമ്മജന്റെ നീതിക്കായുള്ള പോരാട്ടം വിജയിക്കണമെന്നാഗ്രഹിക്കുന്ന ഏവരെയും
  3. സമരമുഖത്തേക്ക് സാദരം സ്വാഗതം ചെയ്യുന്നു.

കാരയങ്കാട്ട് ശിവരാമകൃഷ്ണൻ , ജനറൽ സെക്രട്ടറി, KTAC.

പാലക്കാട് ജില്ല നേതൃയോഗം

കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് – പാലക്കാട് ജില്ല

കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് (ഐ എൻ ടി യു സി) പാലക്കാട് ജില്ല നേതൃയോഗം INTUC ജില്ലാ പ്രസിഡന്റ് ചീങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്യുന്നു. KTAC ജില്ലാ പ്രസിഡന്റും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ആർ.പ്രസാദ് കുമാർ മാത്തൂർ, ജില്ലാ ഖജാൻജി മുകുന്ദൻ വണ്ടാഴി, ജില്ലാ വൈസ് പ്രസിഡണ്ട് സുന്തരൻ വെള്ളപ്പന എന്നിവർ വേദിയിൽ.

Leave a Reply

Your email address will not be published. Required fields are marked *