വിശ്വകർമ്മ സമുദായ പ്രാതിനിധ്യം-മലബാർ ദേവസ്വം ബോർഡിൽ !

ചരിത്രത്തിൽ ആദ്യമായി വിശ്വകർമ്മ സമുദായ പ്രാതിനിധ്യം ദേവസ്വം ബോർഡിൽ..

മലബാർ ദേവസ്വം ബോർഡ് – മെമ്പറായി വിശ്വകർമ്മ സമുദായ അംഗം ശ്രീ .കെ .രവീന്ദ്രനെ സർക്കാർ നിയമിച്ചു .ഈ നിയമനം വിശ്വകർമ്മ സമുദായത്തിന് ലഭിച്ച അംഗീകാരമാണെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ശ്രീ കെ.കെ.ഹരി അഭിപ്രായപ്പെട്ടു.


വിശ്വകർമ്മ സമുദായത്തിന്റെ ദീർഘ കാലത്തെ ആവശ്യങ്ങളിൽ ഒന്നാണ് ഹിന്ദു വിഭാഗങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള വിശ്വകർമ്മജർക്ക് ദേവസ്വം ബോർഡുകളിലേക്കുള്ള പ്രാധിനിത്യം എന്നത് . ഇതു സംബന്ധിച്ച് കേരള വിശ്വകർമ്മ സഭ സർക്കാരിൽ നേരിട്ട് നിവേദനം നൽകുകയും, സെക്രട്ടറിയേറ്റ് ധർണ അടക്കമുള്ള സമരപരിപാടികൾ നടത്തുകയും ചെയ്തിരുന്നു. അതിൻറെ ഫലമാണ് ശ്രീ.കെ.രവീന്ദ്രന്റെ നിയമനം .

കേരള വിശ്വകർമ്മ സഭ ( KVS ) സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.രാമദാസൻ ആചാരിയുടെ സഹോദരൻ കൂടിയായ ശ്രീ.കെ.രവീന്ദ്രൻ , കോഴിക്കോട് മേപ്പയൂർ സ്വദേശിയും, കുന്നുമ്മൽ കൂടുംബാംഗവുമാണ്.

ഈ നിയമനം കേരള വിശ്വകർമ്മ സഭയ്ക്കും, വിശ്വകർമ്മ സമുദായത്തിനും അഭിമാന നേട്ടമാണെന്നും ശ്രീ.കെ.കെ.ഹരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *