ആർട്ടിസാൻസ് വെൽഫയർ ഓർഗനൈസേഷൻ.

ആർട്ടിസാൻസ് വെൽഫേയർ ഓർഗനൈസേഷൻ അഖിലേന്ത്യ പ്രെസിഡന്റും കേന്ദ്ര ആർട്ടിസാൻസ് സെൽ മുൻ കൺവീനറുമായ വി വിശ്വനാഥൻ, കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശനെ പൊന്നാടയണിയിച്ചു ആദരിക്കുന്നു. സമീപം കോർപറേഷൻ മാനേജിങ് ഡയറക്ടർ അജിത് കുമാർ

സംസ്ഥാനത്തെ ആർട്ടിസാൻമാരുടെ കണക്കെടുക്കാനും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനും വേണ്ടി കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ തുടങ്ങിവെച്ച ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് പദ്ധതി രാജ്യത്തിന് മാതൃകയാകുമെന്നും സംസ്ഥാന സർക്കാരിനും കാഡ്‌കോക്കും അഭിമാനിക്കത്തക്ക പദ്ധതിയായി മാറുമെന്നും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിസാൻസ് വെൽഫേയർ ഓർഗനൈസേഷൻ അഖിലേന്ത്യ പ്രെസിഡന്റും കേന്ദ്ര ആർട്ടിസാൻസ് സെൽ മുൻ കൺവീനറുമായ വി വിശ്വനാഥൻ.

ആർട്ടിസാൻസ് ലേബർ ഡാറ്റാബാങ്ക് എന്ന പദ്ധതി ഇന്ത്യയിലാദ്യമായി  ആവിഷ്കരിച്ചു നടപ്പാക്കിയ കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശനെ പൊന്നാടയണിയിച്ചു ആദരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത സംസ്കൃതിയുടെ സ്രഷ്ടാക്കളായ ആർട്ടിസാൻസ് സമൂഹം ഇന്നേറ്റവുമധികം തൊഴിലില്ലായ്‌മ നേരിടുന്ന സമൂഹമാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി വേണ്ടത് അവരുടെ ഡാറ്റാബാങ്കാണെന്നും അതിനുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചത്  മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ മാനേജിങ് ഡയറക്ടർ അജിത് കുമാർ , ഡാറ്റാ ബാങ്ക് സ്റ്റേറ്റ് കോ ഓർഡിനേറ്റർ രാജൻ പി തൊടിയൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *