തൊഴിലാളി ക്ഷേമനിധി..

ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ അംശദായം 2020 ജനുവരി മുതല്‍ അര്‍ധവര്‍ഷത്തേക്ക് 90 രൂപ(തൊഴിലാളി 45,തൊഴിലുടമ 45) നിരക്കില്‍ വര്‍ധിപ്പിച്ചു. പുതിയ അംശദായം ആലപ്പുഴ ശവക്കോട്ടപാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസില്‍ സ്വീകരിച്ചുതുടങ്ങി. കുടിശിക ഉള്ളവര്‍ക്ക് 2019 ഡിസംബര്‍ വരെയുള്ള അംശദായം പഴയനിരക്കിലും അടക്കാവുന്നതാണെന്ന് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍:0477-2242630, 9747625935.

Leave a Reply

Your email address will not be published. Required fields are marked *