ലൈഫ് – ഭവന നിർമ്മാണ പദ്ധതി

സംസ്ഥാനത്തെ ഭൂരഹിതർക്കും ഭവന രഹിതർക്കും ഒരു വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ. ബഹുമുഖമായ സാമൂഹ്യ വികസനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യമാണ് വീട് എന്നതിനാൽ  കേരളസർക്കാർ  ആരംഭിച്ച  പദ്ധതിയാണ് “ലൈഫ്”.  അടുത്ത 5 വർഷത്തിനുള്ളിൽ 4.30 ലക്ഷം ഭവനരഹിതർക്കു സുരക്ഷിതമായ വീടുകൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭവനരഹിതരായിട്ടുള്ളവരിൽ ഏകദേശം 1.60 ലക്ഷം ഭൂരഹിത കുടുംബങ്ങൾ കഴിഞ്ഞകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വിവിധ ഭവന പദ്ധതികളിൽ നിന്ന് ഒഴിവാക്കപെട്ടിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാകാൻ ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂർണ്ണ  പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുക. സമ്പൂർണ്ണ  പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന്.മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുവാൻ ഉതകുന്ന സംവിധാനങ്ങൾ  കുട്ടികളുടെ പഠനത്തിനും  പ്രത്യേക പരിശീലനങ്ങൾക്കും സൗകര്യം,  സ്വയം തൊഴിൽ പരിശീലനം, വയോജന പരിപാലനം, സ്വാന്തന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാർപ്പിട സൗകര്യം ലഭ്യമാക്കുക. മുൻകാലങ്ങളിൽ മറ്റു ഭാവന നിർമ്മാണ പദ്ധതികളുടെ ഗുണഭോക്താക്കളായിരുന്നവർക്ക്  ഇത് വരെ സുരക്ഷിത ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാധിക്കാത്തവർക്കും ഈ പദ്ധതി പ്രയോജനപ്പെടും. തീരദേശവാസികൾ, തോട്ടം തൊഴിലാളികൾ, സർക്കാർ ഭൂപ്രദേശങ്ങളിൽ കുടികിടപ്പു വ്യവസ്ഥയിൽ താമസിക്കുന്നവർ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും.  ഇങ്ങനെ നിർമ്മിച്ച് നല്കുന്ന ഹൗസിങ് കോംപ്ലക്സ് കളുടെ പരിപാലനത്തിനു ഗുണഭോക്താക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും.  സംസ്ഥാനത്തെ ഓരോ കുടുംബത്തിനും  ഒരു വീട്/ കിടപ്പാടം ലഭ്യമാക്കുക എന്നത്  സർക്കാരിന്റെ സുപ്രധാന ലക്ഷ്യമാണ്.   

ലൈഫ് മിഷൻ-ൻറെ ലക്ഷ്യങ്ങൾ: • സ്വന്തം വീടെന്ന സുരക്ഷിതത്വം ഉറപ്പാക്കുക• ഭൂമിയുള്ളവർക്ക് ഭാവനനിർമ്മാണത്തിന് സഹായം നൽകുക. • 1,58,000 ഭൂരഹിതരായ ജനങ്ങൾക്ക് അപ്പാർട്ട്മെൻറ് വീടുകൾ ഉറപ്പാക്കുന്നു• വയോജന സംരക്ഷണം• സാന്ത്വന പരിചരണം ഭൂരഹിതരും ഭാവനരഹിതരുമായ 1.58 ലക്ഷം കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുള്ള ബൃഹത്തായ ഒരു ഭവന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.  ഈ പദ്ധതിയിലൂടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുക മാത്രമല്ല , ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുവാൻ ഉതകുന്ന സംവിധാനങ്ങൾ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ഭൂരഹിതരെയും  ഭവനരഹിതരെയും പുനരധിവസിപ്പിക്കാൻ സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി അടങ്കൽ പ്രകാരം രണ്ടു ലക്ഷം കുടുംബങ്ങൾക്ക് 3 സെൻറ് സ്ഥലം ആവശ്യമുള്ള ഒരു വീട് നിർമ്മിക്കുന്നതിന് ഏകദേശം 6000 ഏക്കറോളം സ്ഥലം ആവശ്യമുണ്ട്. സ്ഥല ലഭ്യതയിലുള്ള പരിമിതി കണക്കിലെടുത്ത് 1,140 ഏക്കർ മാത്രം ഭൂമി ആവശ്യമുള്ള ഭവനസമുച്ചയങ്ങൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഇത്തരം ഭവനസമുച്ചയങ്ങളിൽ സർക്കാർ സാമൂഹ്യസുരക്ഷാ പദ്ധതികൾ ആരംഭിക്കും. കൂടാതെ ഗുണഭോക്താക്കളിൽ മുതിർന്നവർക്ക് നൈപുണ്യ വികസന പരിശീലന പരിപാടികളും ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സാമൂഹ്യക്ഷേമ വകുപ്പിന്റെയും ഏകോപന ത്തിലായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: missions.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *