കൊല്ലം പ്രവാസി അസോസിയേഷന്‍

ബഹ്റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, നിലവിലെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും, വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളു  ഉള്‍പ്പെട്ട ആദ്യ  ഡിസ്ട്രിക്ട് മീറ്റ് ബഹ്റൈന്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ചുനടന്നു.  പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവല്‍കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയില്‍ ബഹ്റിനിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. 

സംഘടനയുടെ പേര് കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയില്‍ നിന്നും  കൊല്ലം പ്രവാസി അസോസിയേഷന്‍, ബഹ്റൈന്‍  എന്ന് മാറ്റിക്കൊണ്ടുള്ള പ്രമേയം ഐകകണ്ഠേന സമ്മേളനത്തില്‍ പാസാക്കി. കണ്‍വീനര്‍ നിസാര്‍ കൊല്ലത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. ലോക കേരളാ സഭാംഗം ബിജു മലയില്‍,  സാമൂഹ്യ പ്രവര്‍ത്തകരായ സ്രിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും കണ്‍വീനര്‍ വിനു ക്രിസ്ടി നന്ദിയും അറിയിച്ചു.

പിന്നീട് കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്ത സംഘടനാ സമ്മേളനത്തിനു ട്രെഷറര്‍ രാജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി  ജഗത് കൃഷ്ണകുമാര്‍  സംഘടനയുടെ ഭരണഘടനാ അവതരണവും,  ജോ. കണ്‍വീനര്‍ വിനു ക്രിസ്ടി സംഘടനാ വിഷയാവതരണവും  നടത്തി .  യോഗത്തിനു ജോ. സെക്രട്ടറി കിഷോര്‍ കുമാര്‍ സ്വാഗതവും, സന്തോഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.  ഓരോ ഏരിയ കമ്മിറ്റികള്‍ക്കുമുള്ള ചുമതല ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അതാതു ഏരിയ ഭാരവാഹികള്‍ക്ക് കൈമാറുന്ന ചടങ്ങും നടന്നു.

വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ച  മൂന്നാമത്തെ ഭാഗമായ ക്ഷേമ,ചാരിറ്റി ബോധവല്‍കരണ സമ്മേളനം ബഹ്റൈനിലെ  സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ  ഫ്രാന്‍സിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ അരുള്‍ ദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നോര്‍ക്ക സെല്‍ കണ്‍വീനറും,  സാമൂഹ്യ പ്രവര്‍ത്തകനുമായ  കെ. ടി. സലിം പ്രതിനിധികള്‍ക്കായി ഇന്ത്യന്‍ എംബസ്സി, ലേബര്‍ ലോ, ഐ.സി .ആര്‍. എഫ്. , നോര്‍ക്ക, ക്ഷേമനിധി, ഡെത്ത് തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുകയും പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുമായും ചെയ്തു. നവാസ് കുണ്ടറ സ്വാഗതവും ശ്രീ. ബിനു കുണ്ടറ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *