ഒടുവിൽ മടങ്ങിയെത്തും വരെ …

കോവിഡ് -19 ലോക്ക് ഡൗണിൽ ആൻഡമാൻ നിക്കോബാറിൽ ഒറ്റപ്പെട്ടുപോയ ശ്രീ രാജേഷ് ഏറ്റുമാനൂർ എഴുതുന്നു ..

ബഹുമാന്യരെ,
ഞാൻ രാജേഷ് ഏറ്റുമാനൂർ കോട്ടയം താലൂക്ക് യൂണിയനിൽ നിന്നുള്ള സംസ്ഥാന സമിതി അംഗം 🙏.

ഒരു സമുദായ സംഘടന അതിൽ അംഗമായ സമൂഹത്തിൽ ഒട്ടും തന്നെ രാഷ്ട്രീയ, സാമ്പത്തിക പിൻതുണ ഇല്ലാത്ത ഒരു ശരാശരി വിശ്വകർമ്മജനായ എൻ്റെ ജീവിതത്തിൽ എന്ത് സ്വാധീനം, അല്ലെങ്കിൽ എന്ത് ഇടപെടൽ നടത്തണം, നടത്തി എന്നതിൻ്റെ ഏറ്റവും വലിയ മാതൃകയാണ് ഞാൻ ഇവിടെ നിങ്ങളോട് പങ്കുവെയ്ക്കുന്നത്.

ജോലി സംബന്ധമായി ഞാൻ ആൻഡമാൻ നിക്കോബാറിൽ ആണന്ന വിവരം മാസങ്ങൾക്ക് മുൻപ് ഗ്രൂപ്പിൽ സൂചിപ്പിച്ചിരുന്നു ഇപ്പോഴും ഇവിടെ തന്നെ തുടരുന്നു.

പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ പ്രഖ്യാപനം ഇവിടെ ഒരു പരിപൂർണ്ണ അടച്ചിടൽ ആയി മാറി.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ( മരുന്ന്, പാൽ, പഴങ്ങൾ, പച്ചക്കറികൾ, പലവ്യജ്ഞനം, ബേക്കറി ) മുഴുവനും അടച്ചു.ഞാനും എൻ്റെ കമ്പനിയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 പേർ 23.03.2020 മുതൽ കഴിക്കാൻ ഭക്ഷണമില്ലാതെ വലഞ്ഞു. ഞങ്ങളുടെ ഈ ദുരവസ്ഥ ഞാൻ കേരള വിശ്വകർമ്മ സഭയുടെ വർക്കിംഗ് പ്രസി. ശ്രീ.കെ.കെ.ഹരി ചേട്ടന് 27.03.2020 ന് 5:30pm ന് Whatsapp ചെയ്തു.ഒപ്പം സഭയുടെ നിയമോപദേഷ്ടാവ് അഡ്വ.ശ്രീ.കെ.രാധകൃഷ്ണൻ സാറിനും അയച്ചു.രണ്ട് പേരും ഒട്ടും വൈകാതെ തന്നെ മറ്റ് സഹപ്രവർത്തകരും സഹോദരങ്ങളുമായ ശ്രീ. വി.ആർ.രവികുമാർ, ശ്രീ.പ്രദീപ് ഇടമറ്റം, ശ്രീ.അജിത്ത് മഞ്ഞാടിത്തറ, ശ്രീ.സുനിൽ കണ്ണങ്കര എന്നിവർ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രധാനമന്ത്രി ഓഫീസ്, രാഷ്ട്രപതി ഭവൻ, മലയാള ദൃശ്യ മാധ്യമവാർത്ത ചാനലുകൾ എന്നിവടങ്ങളിൽ വിവരം എത്തിച്ചു.മൂന്ന് ദിവസം ഭക്ഷണമില്ലാതെ വലഞ്ഞ് ഞങ്ങൾക്ക 24 മണിക്കൂറിനുള്ളിൽ തന്നെ (28.03.2020) ഇവിടുത്തെ ഭരണകർത്താക്കളിൽ ഒരാളായ അസ്സി. കളക്ടർ ഞങ്ങളുടെ താമസസ്ഥലത്ത് കഴിക്കാനുള്ള ഭക്ഷണവും, ഭക്ഷണം പാചകം ചെയ്യാനുള്ള അവശ്യ സാധനങ്ങളുമായി എത്തി.

സഭയുടെ സമുന്നതരായ നേതാക്കളുടെ സത്യസന്ധമായ, കൃത്യമായ ഇടപെടൽ മൂലം ഞങ്ങൾ എല്ലാവരും മൂന്നദിവസത്തെ പട്ടിണിയിൽ നിന്നും മോചനം നേടി. നാട്ടിൽ നിലനിൽക്കുന്ന സാഹചര്യം മൂലം ഞങ്ങൾക്ക് ഇവിടെ നിന്നും വിമാനം, കപ്പൽ മാർഗ്ഗം സ്വദേശങ്ങളിൽ എത്തിക്കാനയില്ല. ഞങ്ങളുടെ ദുരവസ്ഥ മാതൃഭൂമിയിൽ വാർത്തയായി വന്നതിനെ തുടർന്ന് ഒട്ടനവധി സുമനസ്സുകൾ സഹായഹസ്തം വാഗ്ദാനം നൽകിയിട്ടുണ്ട്‌.സഭയുടെ ഭാഗത്ത് നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ എൻ്റെ വിഷയത്തിൽ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയതിൽ അതിയായ സന്തേഷം, ഒപ്പം അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *