ഭാരതീയ വാസ്തുവിദ്യ

കെട്ടിടനിർമ്മാണത്തിലെ കലയുംശാസ്ത്രവും അടങ്ങുന്ന വിജ്ഞാന ശാഖയാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പൗരാണിക ഭാരതീയവാസ്തുവിദ്യയുടെ അന്തഃസത്ത അതിലടങ്ങിയ ആത്മീയാംശം ആണെന്ന് പറയപ്പെടുന്നു. പ്രാചീന ഭാരതീയവാസ്തുശില്പങ്ങളിൽ പുരാണേതിഹാസങ്ങളിലെ സംഭവങ്ങളും കഥാപാത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. കൊത്തുപണികൾ ഇല്ലാത്ത ചുമരുകളോ, മോടിപിടിപ്പിക്കാത്ത തൂണുകളോ, അലങ്കരിക്കപ്പെടാത്ത തട്ടുകളോ ഇവയിൽ കണ്ടെത്താനാവില്ല.

മോഹൻജൊദാരോയിൽ നിന്നും ഉത്ഖനനം ചെയ്ത അവശിഷ്ടങ്ങൾ

ഭാരതീയ വാസ്തുവിദ്യയിലെ അറിയപ്പെടുന്ന ആദ്യകാല നിർമിതികളുടെ സ്മാരകങ്ങളായി ചില അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. സിന്ധുനദീതടത്തിലെ മോഹൻജൊദാരോ, ഹരപ്പചുറുദാരോ, എന്നിവിടങ്ങളിൽ (ബി.സി. 3000) പുരാതന സംസ്കാരം നിലനിന്നതായി ഇവ തെളിയിക്കുന്നു.  ദീർഘ ചതുരാകൃതിയിൽ സംവിധാനം ചെയ്തിരുന്ന പാർപ്പിട കേന്ദ്രങ്ങൾ ചെറിയ വീഥികളും വൃത്തിയും സൗകര്യവുമുള്ള പാർപ്പിടങ്ങളും പൊതുസ്ഥാപനങ്ങളും ഉൾക്കൊണ്ടിരുന്നു. ചുട്ട ഇഷ്ടികകൾകളിമണ്ണ്ജിപ്സംമുതലായ സാധനങ്ങൾ ഉപയോഗിച്ചുള്ള ഒരു പ്രത്യേക നിർമ്മാണശൈലി ഇവിടെ പ്രചാരത്തിലിരുന്നതായി ഊഹിക്കാം. ഈ നിർമ്മാണങ്ങളെ സംബന്ധിച്ച് രണ്ടു കാര്യങ്ങൾ ശ്രദ്ധേയങ്ങളാണ്:-

  1. ഇത്ര സംഘടിതമായ നിർമ്മാണ പ്രവർത്തനം പിന്നീട് ഈ ഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷമാണ് വീണ്ടും ഉണ്ടാകുന്നത്
  2. അവയുടെ ഒറ്റപ്പെട്ട സ്വഭാവം.

സമകാലീന സംസ്കാരങ്ങൾ നൈൽയൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിൽ ആർഭാടപൂർണമായ ഉത്തുംഗ ശില്പങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ഈ ജനപഥങ്ങളിൽ ലളിതസുന്ദരമായ ശൈലിയിൽ ഉള്ളതും സർവജനങ്ങൾക്കും പ്രയോജനകരവും സൗകര്യവും പ്രദാനം ചെയ്യുന്നതുമായ നിർമിതികൾ രൂപംകൊണ്ടു. ബി.സി 2000-ത്തോടുകൂടി ഈ സംസ്കാരം നശിച്ചുപോയതായി കണക്കാക്കുന്നു.

വാസ്തുവിദ്യ ഭാരതത്തിൽ പിന്നീടു വളർന്നു വികസിക്കുകയുണ്ടായെങ്കിലും അത് സിന്ധുനദീതട സംസ്കാരത്തിന്റെ തുടർച്ചയായിരുന്നില്ല. തികച്ചും വ്യത്യസ്തവും നവീനവുമായ ഒരു ധാരയായിരുന്നു. അതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത്.

https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF_%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF

Vasthu sasthra / Bharatheeya vasthu / Traditional vasthu satra/vastu/vaastu/vaasthu

Leave a Reply

Your email address will not be published. Required fields are marked *