സാം പിട്രോഡ

ഭാരതത്തിലെ ഒരു വ്യവസായ സം‌രംഭകനും ഉപജ്ഞാതാവും നയരൂപവത്കരണ വിദഗ്ദ്ധനുമാണ്‌ സാം പിത്രോഡഎന്ന സത്യനാരായൺ ഗംഗാറാം പിത്രോഡ. 

ഇപ്പോൾ ഭാരതസർക്കാറിന്‌ കീഴിലെ ദേശീയ വിവരകമ്മീഷന്റെ(India’s National Knowledge Commission) ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള പിട്രോഡ ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉപദേശ്ടാക്കളിൽ ഒരാളാണ്. വികസനകാര്യത്തിൽ കേരള സർക്കാറിന്റെ മെന്ററുമായും അദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ആശയവിനിമയ വിപ്ലവത്തിന്‌ കാരണക്കാരൻ പിട്രോഡയാണെന്ന് വ്യാപകമായി വിശ്വസിക്കപ്പടുന്നു .

ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂനിയൻ സം‌രംഭമായ വേൾഡ്-ടെൽ ലിമിറ്റഡിന്റെ അധ്യക്ഷനാണ്‌ ഇദ്ദേഹം. നിരവധി സുപ്രധാന സാങ്കേതിക പേറ്റന്റുകൾ പിട്രോഡയുടെ പേരിലുണ്ട്. നിരവധി കണ്ടുപിടിത്തങ്ങൾ,മാനേജ്മെന്റ്,ഭരണം എന്നീ വിഷയങ്ങളിൽ ലോകവ്യാപകമായുള്ള പ്രഭാഷണങ്ങൾ, ആശയവിനിമയ-വിവര സങ്കേതങ്ങളുടെ നടപ്പാക്കൽ തുടങ്ങിയവയിൽ പങ്കാളിയാണ്‌ പിട്രോഡ. ഭാരത സർക്കാർ സം‌രംഭമായ നാഷണൽ ഇൻഫർമേഷൻ ഹൈവേ അതോറിറ്റിയുടെ മേധവിയുമാണ്‌ പിട്രോഡ .

2009 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *