കോവിഡിന്‌ – ഹൈഡ്രോക്സി ക്ലോറോക്വിൻ ?!

kovid 19/ korona/ hydroxy chloroquine / korona medicine / ലോക രാഷ്ട്രങ്ങൾ ഇത്രയധികം ഡിമാന്റ് ചെയ്യുന്ന ആ മരുന്നിന്റെ പേര് ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നാണ്. മലമ്പനിക്കുള്ള ഉത്തമ പ്രതിവിധിയാണിത്. കൊവിഡ് കാലത്ത് മലമ്പനിക്കുള്ള മരുന്നിനു വേണ്ടിയാണോ അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ സൗഹൃദം പോലും മുറിഞ്ഞുപോകുമായിരുന്ന സാഹചര്യം വന്നത്! കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡ് പ്രതിരോധം സാധ്യമാകുമെന്നാണ് അമേരിക്ക കരുതുന്നത്. എന്നാൽ, ഈ മരുന്ന് കൊവിഡിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

അതേസമയം, ചൈനയിൽ കൊറോണ വൈറസ് ബാധിതർക്ക് ഈ മരുന്ന് നൽകിയത് ഫലപ്രദമായിരുന്നുവെന്നും പറയുന്നുമുണ്ട്. എന്തായാലും അമേരിക്കൻ പ്രസിഡന്റ് പറയുന്നത് ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയിൽ അതി നിർണായകമാകുമെന്നാണ്.

എന്താണ് ഹൈഡ്രോക്സി ക്ലോറോക്വിൻ

1954 ൽ ആണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിൻ വികസിപ്പിക്കുന്നത്. ഈ മരുന്നിനു പിന്നിലൊരു ചരിത്രമുണ്ട്. 1638 ൽ പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യക്ക് മലമ്പനി വന്നപ്പോൾ അവിടുത്തെ ഒരു നാട്ടുവൈദ്യൻ ഒരു മരത്തിന്റെ തൊലികൊണ്ട് ഉണ്ടാക്കിയ മരുന്നുകൊടുത്താണ് രോഗം ഭേദമാക്കിയത്. ഇതിനുശേഷം ഔഷധഗുണമാർന്ന ആ മരം സിങ്കോണ(വൈസ്രോയിയുടെ ഭാര്യയുടെ പേര്) മരം എന്നറിയപ്പെടാൻ തുടങ്ങി. 1820 ൽ സിങ്കോണ മരത്തിന്റെ തൊലിയിൽ നിന്നും ഫ്രഞ്ച് ഗവേഷകർ ക്വിനൈൻ എന്ന ആൽക്കലോയ്ഡ് വേർതിരിച്ചെടുക്കുകയുണ്ടായി. ഈ ആൽക്കലോയ്ഡിൽ നിന്നാണ് ക്ലോറോക്വിൻ എന്ന മരുന്ന് വികസിപ്പെടുക്കുന്നത്.

1935 ൽ ജർമൻ ശാസ്ത്രജ്ഞർ മലമ്പനിക്കുള്ള മരുന്നായി സിന്തറ്റിക് ക്ലോറോക്വിൻ വികസിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് മലമ്പനി വന്ന സൈനികരെ ചികിത്സിക്കാൻ സിന്തറ്റിക് ക്ലോറോക്വിൻ ആയയിരുന്നു ഉപയോഗിച്ചത്. ഈ ക്ലോറോക്വിന്റെ ടോസിക് അവസ്ഥ കുറഞ്ഞ പതിപ്പാണ് ഇന്ത്യ വികസിപ്പിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ.

മികച്ച ആന്റിവൈറൽ ഏജന്റായി കണക്കാപ്പെടടുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ചർമാർബുദം, റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്കും മരുന്നായി നൽകി വരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. 1955 ലാണ് അമേരിക്ക ഈ മരുന്നിന്റെ ഉപയോഗത്തിന് അംഗീകരം നൽകിയത്.

ഛർദി, തലവേദന, കാഴ്ച്ചത്തകരാറ്, മസിലുകൾക്ക് ബലക്കുറവ് എന്നിവ ഈ മരുന്നിന്റെ പാർശ്വഫലങ്ങളാണ്. ഹൃദ്രോഗമുള്ളവർക്കും ഈ മരുന്ന് അപകടരമാണ്.

ഇന്ത്യയിൽ കൊവിഡ് രോഗികളിൽ വ്യാപകമായി ഹൈഡ്രോക്സ് ക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് വ്യക്തതയില്ലാത്തതു തന്നെ കാരണം. ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവർക്കും മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ ഈ മരുന്ന് നൽകുന്നത്.

അതേസമയം, ചൈനയിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ പറയുന്നത്, കൊവിഡ് ഗുരുതരാവസ്ഥയിലേക്ക് കടക്കാതെ തടയാൻ ഈ മരുന്നിന് കഴിയുമെന്ന് അവിടുത്തെ ഡോക്ടർമാർ അവകാശപ്പെടുന്നുണ്ടെന്നാണ്. വൈറസ് ബാധ ഗുരുതരമായി ബാധിക്കാത്തവർക്ക് മരുന്ന് നൽകിയാൽ രോഗവിമുക്തിയുണ്ടാകുമെന്നും പറയുന്നു. ഇതേ കാര്യം തന്നെയാണ് ഡോണാൾഡ് ട്രംപും ആവർത്തിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പോലും ഈ മരുന്നിന് പൂർണമായി അംഗീകാരം നൽകിയിട്ടില്ല. എങ്കിലും പ്രസിഡന്റ് പറയുന്നത് രോഗിയുടെ ജീവൻ അപകടത്തിലാണെന്നു തോന്നുന്ന ഘട്ടത്തിൽ ഹൈഡ്രോക്സ് ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കണമെന്നാണ്.

നിലവിൽ ലോകത്ത് ലഭ്യത കുറവുള്ള മരുന്നുകളുടെ പട്ടികയിലാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. കൊവിഡ് ശക്തി പ്രാപിച്ച മാർച്ച് മുതൽ ഏഴായിരം ശതമാനം വർധനയാണ് ഈ മരുന്നിന്റെ ആവിശ്യത്തിൽ ഉണ്ടായിരിക്കുന്നത്.

Courtesy 24 News.com

Post navigation

Leave a Reply

Your email address will not be published. Required fields are marked *