തച്ചുശാസ്ത്രത്തിൻറെ പേരിൽ ….

പ്രിയ സജ്ജനങ്ങളെ ..

കാണിപയ്യൂർ കുടുംബത്തോട് .. വ്യക്തിപരമായി എനിക്ക് വിദ്യേഷമില്ല .. പക്ഷേ ..

തച്ചുശാസ്ത്രത്തിന്റെ പേരിൽ ..മാർക്കറ്റിങ്ങ് നടത്തുമ്പോൾ .അല്ലെങ്കിൽ കന്നിമൂലയും ..ബ്രഹ്മസൂത്രവും പറഞ്ഞ് .. ഒരു സമാജത്തെ ഭയപ്പെടുത്തി വാസ്തുവിന്റെ .. മൂത്താശാരിയായി .. പൊതു സമൂഹത്തിലും മാധ്യമങ്ങളിലും .. തച്ചുശാസ്ത്രത്തെ വില്പനയ്ക്ക് വെക്കാതെ .. അല്ലെങ്കിൽ ഇത്തരം .. പുതിയ പുതിയ തറവാട് മേന്മയിൽ .. വാസ്തുവിനെ ഭീതി സൃഷ്ടിച്ച് നേട്ടം കൊയ്യരുത് …

ഒന്നോർക്കുക നാട്ടുകാരെ … നിങ്ങളുടെയും മുകളിൽ പറയുന്ന പുതിയ വാസ്തു .ന്യൂ ജെൻ എഞ്ചിനീയർമാർ ഈ മേഖലയുടെ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത കാലത്തും ..ഇപ്പറയുന്ന മനയുടെ പേരിലും .. വാസ്തു &കന്നിമൂലയുടെ പേരിലും .ഇന്ന്. കൈ കണക്ക് കൂട്ടുന്ന മനകളും .. ( ഭാരതത്തിലെ .. ക്ഷേത്രങ്ങളും .. കൊട്ടാരങ്ങളുടെയും ) .. എല്ലാം തന്നെ .. .. പരമ്പരാഗത വിശ്വബ്രാഹ്മണരുടെ .. മനു – മയ – ത്വഷ്ട – ശില്പി – വിശ്വജ്ഞൻ (പഞ്ച കമ്മാളർ ) ഇരുമ്പ്, മരം, ഓട്, സ്വർണ്ണം .. എന്നിവയിൽ .. വിസ്മയം തീർത്ത ആചാരിമാരെ .. അവഗണിച്ച് .. 10 വർഷം കൊണ്ട് വ്യാപകമായ (കന്നിമൂലവാസ്തു) പറഞ്ഞ് ഭീതി പരത്തി വാസ്തു അന്ധവിശ്വാസത്തിലേക്ക് തള്ളിയിട്ട് .. ആഡംബര കാറിൽ മാത്രം വാസ്തു നോക്കാൻ.. പോവുന്ന .. യുവ എഞ്ചിനീയർമാരും വാസ്തു പേരിൽ.മാർക്കറ്റ് ചെയ്യുന്നവരും (നല്ലവരായ ദൈവ വിശ്വാസികളായ നാട്ടുകാരും) ഒന്നോർക്കുക .. നിങ്ങളുടെ .. മുത്തഛന്റെ ..കുറെ പിൻ തലമുറയും .. നിങ്ങൾ രാശി വെക്കുന്ന തറവാടുകളും .. എല്ലാം തന്നെ .ഇവിടുത്തെ .. പരമ്പരാഗത വിശ്വകർമ്മജരുടെ .. കൈ കണക്കും .. കഴുക്കോലും .. ശില്പങ്ങളും ..കൊത്തുപണികളും …. നമ്മൾ അഭിഷേകം ചെയ്യുന്ന വിഗ്രഹങ്ങളും .. ജനസമൂഹം ആരാധന നടത്തുന്ന ക്ഷേത്രങ്ങളും … ക്ഷേത്ര കുളങ്ങളും .. എല്ലാം തന്നെ തച്ചന്മാർ .. വിശ്വകർമ്മജരുടെ .. സംഭാവനകൾ ആണെന്ന് ഓർത്താൽ .. എല്ലാ സംശയങ്ങളും തീരും …

ഒരോ ദേശത്തും .. നല്ല വാസ്തു ശാസ്ത്ര വിദദ്ധരായ ആചാരിമാരെ സമീപിച്ച് ..ചിലവ് കുറച്ച് നിങ്ങളുടെ .. ഐശ്വര്യം വീണ്ടെടുക്കൂ ….. വാസ്തുവിന്റെ പേരിൽ … പതിനായിരങ്ങൾ വാങ്ങി ..പ്ലാൻ നൽകുബോൾ …ഒന്നോർക്കുക .. പുതിയ കുപ്പിയിലെ വീഞ്ഞ് കണ്ട് .. കൊതിക്കാതെ ..ഇവർ .പഠിച്ച കണക്കിന്റെയും .. ശില്പത്തിന്റെയും .അളവുകൾ മുഴക്കോൽ കൊണ്ടും അളന്നും ..കുട്ടിയും .. അവ നിർമ്മിച്ചും … അവർ നിർമ്മിച്ച .. വിഗ്രഹത്തിൽ ..പൂജ ചെയ്തും .. ഉപാസകരായ … ഒരു സമൂഹത്തെ (പരമ്പരാഗത വിശ്വകർമ്മജരെ ) അവഗണിച്ച് പേരിനും പ്രശസ്തിക്കും പണത്തിനും ..മോഹപെട്ട് വാസ്തുവിനെ ഉപയോഗിക്കുമ്പോൾ … ഇത്തരം .. ചതികളൊന്നും ഇല്ലാതെ .. ചെറിയ ദക്ഷിണ വാങ്ങിയും വാങ്ങാതെയും .. കർമ്മനിരതരായ കർമ്മ .ജന്മ ബ്രാഹ്മണരായ വിശ്വബ്രാഹ്മണരെ (വിശ്വകർമ്മജരെ അവഗണിക്കുന്നവരോട് മാത്രം .. നിങ്ങൾ ഒരു സമൂഹത്തിന്റെ ശാപമേറ്റു വാങ്ങരുത് ..

കോയിതട്ട ഗോവിന്ദൻ ആചാരി കണ്ണൂർ ,തൃപ്രയാർ പത്മനാഭനാചാരി, (ദേവസ്വം തച്ചുശാസ്ത്ര ഉപദേശകൻ) വെള്ളിയൂർ ഗംഗാധരൻ ആചാരി കോഴിക്കോട് തുടങ്ങി .. എണ്ണിയാൽ ഒടുങ്ങാത്ത മൺമറഞ്ഞ .. ദിവ്യ കർമ്മികളായ ആചാരിമാരും .. സോഷ്യൽ മീഡിയകളിൽ സജീവമല്ലാത്ത നിങ്ങളുടെ നാട്ടിലെ ശാസ്ത്രം പഠിച്ച നിരവധി വിശ്വകർമ്മജരുടെയും .. കൂടി സേവനം .. നമ്മൾ സ്വീകരിക്കണം …. ഇത് ഒരു വിമർശനമായി ആരും കാണരുത് .ആരെയും വേദനിപ്പിക്കാനും അല്ല എല്ലാവർക്കും കഴിവുണ്ട് പക്ഷേ. ചരിത്ര സത്യങ്ങൾ മറച്ച് കൊണ്ട് നമ്മൾ വിശ്വകർമ്മജരെ മറക്കരുത് എന്ന് മാത്രം …. ഓം ശ്രീ വിരാഡ് വിശ്വബ്രഹ്മണെ നമ: …ജയ് വിശ്വബ്രാഹ്മണസഭ (VBS)

.. സജീവ് പി ആചാരി പന്നൂർ ,കോഴിക്കോട്

mob: 9846417067 / 9061787067

Leave a Reply

Your email address will not be published. Required fields are marked *